.posthidden {display:none} .postshown {display:inline}

വാര്‍ത്തകള്‍


 e-TDS Filing


ഇന്‍കം ടാക്സ് ടി. ഡി. എസ്‌ സ്റ്റേറ്റ്മെന്റ്കള്‍ ഫയല്‍ ചെയ്യാന്‍ വൈകിയതിന് ഒട്ടുമിക്ക സ്ഥാപനങ്ങള്‍ക്കും സ്കൂളുകള്‍ക്കും പിഴ അടയ്ക്കാനുള്ള നോട്ടീസ് ലഭിച്ചിരിക്കുകയാണ്. ടി. ഡി. എസ്. റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ വൈകിയാല്‍ പിഴ ഈടാക്കാനുള്ള നിയമം നിലവിലുണ്ടായിരുന്നുവെങ്കിലും 2011-12 സാമ്പത്തികവര്‍ഷം വരെ പിഴ ചുമത്തിയിരുന്നില്ല. 2013-14 ല്‍ ടി. ഡി. എസ്. സ്റ്റേറ്റ്മെന്റ് തയ്യാറാക്കാന്‍ ആവശ്യമായ ബിന്‍ നമ്പര്‍ ലഭിക്കാന്‍ താമസം നേരിട്ടു എന്നത് വൈകിയതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇപ്പോള്‍ ബിന്‍ നമ്പര്‍ യഥാസമയം ലഭിച്ചുതുടങ്ങിയിരിക്കുന്നതിനാല്‍ ടി. ഡി. എസ്. ഫയല്‍ ചെയ്യുന്നത് ഇനി മുതല്‍ വൈകിച്ചുകൂടാ. ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ സോഫ്റ്റ്‌വെയര്‍ ആയ RPU ഉപയോഗിച്ച് സ്വന്തമായി ഇ ടി.ഡി. എസ്. സ്റ്റേറ്റ്മെന്റ് തയ്യാറാക്കാവുന്നതും Tin Facilitation Centre വഴി അപ്‌ലോഡ്‌ ചെയ്യാവുന്നതുമാണ്. ഇതിനു സഹായകരമായ, RPU വില്‍ സ്റ്റേറ്റ്മെന്റ് തയ്യാറാക്കുന്ന രീതി വിവരിക്കുന്ന ഈ പോസ്റ്റ്‌ തയ്യാറാക്കിയിരിക്കുന്നത് കോഴിക്കോട് ജില്ലയിലെ എരമംഗലം കെ.സി.എ. എല്‍. പി സ്കൂള്‍ പ്രധാനാധ്യാപകനായ സുധീര്‍ കുമാറാണ്. ടി.ഡി.എസ്.
റിട്ടേണുകള്‍ കൃത്യസമയത്ത് ഫയല്‍ ചെയ്യുന്നതിന് ഇത് പ്രചോദനവും സഹായകരവുമാവുമെന്ന് പ്രതീക്ഷിക്കുന്നു.


CLICK HERE TO DOWNLOAD DEMONSTRATION ON E-TDS PREPARATION (RPU older version)

ഓരോ DDO യും ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും അടക്കേണ്ടാതായ ഒരു വര്‍ഷത്തെ നികുതി കണക്കാക്കി അവശേഷിക്കുന്ന മാസങ്ങള്‍ കൊണ്ട് ഹരിച്ചു നികുതിവിഹിതം ഓരോ മാസത്തെയും ശമ്പളത്തില്‍ നിന്നും കുറയ്ക്കാന്‍ ബാധ്യസ്ഥനാണെന്ന് അറിയാമല്ലോ. ഇങ്ങനെ കുറയ്ക്കുന്ന നികുതിയുടെ കണക്ക് 3 മാസം കൂടുമ്പോള്‍ അപ്‌ലോഡ്‌ ചെയ്യണമെന്നും നമുക്കറിയാം.

ഓരോവര്‍ഷത്തെയും ഏപ്രില്‍, മെയ്‌, ജൂണ്‍ മാസങ്ങളില്‍ (അതായത് ഒന്നാം ക്വാര്‍ട്ടറില്‍) കുറച്ച കണക്ക് ജൂലൈ 31 നു മുമ്പായി കൊടുക്കണം. ഇങ്ങനെ രണ്ടാം ക്വാര്‍ട്ടറിലെ (ജൂലൈ, ആഗസ്റ്റ്‌ , സെപ്റ്റംബര്‍) കണക്കു ഒക്ടോബര്‍ 31 നു മുമ്പായും മൂന്നാം ക്വാര്‍ട്ടറിലെ (ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍) കണക്കു ജനുവരി 31 നു മുമ്പായും, നാലാം ക്വാര്‍ട്ടറിലെ (ജനുവരി, ഫെബ്രുവരി, മാര്‍ച്ച്‌) കണക്ക് മെയ്‌ 15 ന് മുമ്പായും സമര്‍പ്പിക്കണം. ഇതാണ് ത്രൈമാസ ഇ ടി. ഡി.എസ് റിട്ടേണ്‍ സമര്‍പ്പിക്കല്‍

CBDT , National Securities Depository Limited (NSDL) നെ ആണ് E-TDS Return സ്വീകരിക്കാന്‍ ചുമതലപ്പെടുത്തിയത്. National Securities Depository Limited (NSDL) വിവിധ സ്ഥലങ്ങളില്‍ Return സ്വീകരിക്കാന്‍ Tin Felicitation Centers നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നാം തയ്യാറാക്കുന്ന E TDS Return അപ്‌ലോഡ്‌ ചെയ്യുന്നതിനായി ഇവിടെയാണ് നാം സമര്‍പ്പിക്കുന്നത്. എല്ലാ ഗവണ്മെന്റ് സ്ഥാപനങ്ങളും E TDS Return പ്രത്യേക സോഫ്റ്റ്‌വെയറില്‍ തയ്യാറാക്കി അപ്‌ലോഡ്‌ ചെയ്യേണ്ടതുണ്ട്. ഇത് നമുക്കു തന്നെ തയ്യാറാക്കി TIN Facilitation Center ല്‍അപ്‌ലോഡ്‌ ചെയ്യാന്‍ ഏല്‍പ്പിക്കാവുന്നതാണ്. 100 പാര്‍ട്ടി റെക്കോര്‍ഡുകള്‍ക്ക് 35 രൂപയാണ് അപ്‌ലോഡ്‌ ചെയ്യാനുള്ള ഫീസ്‌.

E TDS Return തയ്യാറാക്കുന്നതിന്നു പല സോഫ്റ്റ്‌വേറുകളും മാര്‍ക്കറ്റില്‍ ലഭ്യമാണ്. എന്നാല്‍ Income Tax Department സോഫ്റ്റ്‌വേറായ RPU ആണ് നാം ഇവിടെ പരിചയപ്പെടുന്നത്. ഇത് ഡൌണ്‍ലോഡ് ചെയ്യാം.അതിനായി ചുവടെ ക്ലിക്ക് ചെയ്യുക.
CLICK HERE.. RPU വിന്‍റെ പുതിയ 3.8 വെര്‍ഷന്‍ ആണ് ഇത്. RPU 3.7 ല്‍ നിന്നും ചില പ്രധാന വ്യത്യാസങ്ങള്‍ RPU 3.8 ല്‍ ഉണ്ട്. ഇനി മുതല്‍ RPU3.8 ല്‍ നിന്നും തയ്യാറാക്കപ്പെടുന്ന 27A Form ആണ് സമര്‍പ്പിക്കേണ്ടത്‌. RPU 3.8 ഉപയോഗിച്ച് ടാക്സ് കുറച്ചിട്ടില്ലാത്ത ക്വാര്‍ട്ടറുകളിലെ Nil Statement തയ്യാറാക്കാന്‍ കഴിയുകയില്ല. ഇനി മുതല്‍ Nil Statement കള്‍ നല്‍കേണ്ടതില്ല എന്ന് കരുതാം.

ഡൌണ്‍ലോഡ് ചെയ്ത ശേഷം RPU 3.8 എന്ന ഫോള്‍ഡര്‍ കോപ്പി ചെയ്ത് My Computer ല്‍ Drive C യില്‍ പേസ്റ്റ് ചെയ്യുക.

RPU 3.8 പ്രവര്‍ത്തിക്കണമെങ്കില്‍ കമ്പ്യൂട്ടറില്‍ പ്രത്യേക JAVA സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യേണ്ടതുണ്ട്. ഈ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്തശേഷം അതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക. മിനിട്ടുകള്‍ക്കകം അത് കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ആയിക്കൊള്ളും. ഇത് Tax Information Network ല്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യുന്നതിന്നായി ഇവിടെ ക്ലിക്ക് ചെയ്യുക . CLICK HERE. Or download it from here LINK

Income Tax Department നല്‍കുന്ന RPU സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് E TDS Return തയ്യാറാക്കുന്നത് എളുപ്പത്തില്‍ മനസ്സിലാക്കുന്നതിന്ന് നമുക്ക് ഏഴ് ഘട്ടങ്ങളായി തിരിക്കാം.


  • 1.RPU 3.8 ഓപ്പണ്‍ ചെയ്യല്‍
  • Form പൂരിപ്പിക്കല്‍
  • Challan Sheet പൂരിപ്പിക്കല്‍
  • Annexure I ഷീറ്റ് പൂരിപ്പിക്കല്‍
  • നാലാം ക്വാര്‍ട്ടര്‍ ആണെങ്കില്‍ Annexure II പൂരിപ്പിക്കല്‍
  • Save ചെയ്യല്‍
  • Validate ചെയ്യല്‍
  • ഫയലുകള്‍ കോപ്പി ചെയ്യല്‍

RPU 3.8 ഓപ്പണ്‍ ചെയ്യല്‍
1. Local Disk C തുറന്ന് അതില്‍ RPU 3.8 എന്ന ഫോള്‍ഡര്‍ ഡബിള്‍ ക്ലിക്ക് ചെയ്തു ഓപ്പണ്‍ ചെയ്യുക.
2. അതില്‍ കാണുന്ന 'Rpu Setup bat' എന്ന ഫയല്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.

Click to enlarge image
3. അപ്പോള്‍ സ്ക്രീനില്‍ ഒരു ഡയലോഗ് ബോക്സ്‌ പ്രത്യക്ഷപ്പെടും. അതില്‍ 'OK ' യില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ഒന്നിന് പിറകെ ഒന്നായി മൂന്ന്‍ ഡയലോഗ് ബോക്സ്‌കള്‍ കൂടി തുറന്നുവരും. ഓരോന്നിലും 'OK' യില്‍ ക്ലിക്ക് ചെയ്യുക.
4. അപ്പോള്‍ RPU 3.8 ന്‍റെ ആദ്യ പേജ് തുറന്നു വരും.
(തുറക്കുന്നില്ലെങ്കില്‍ RPU 3.8 എന്ന ഫോള്‍ഡറില്‍ കാണുന്ന RPU എന്ന Application File ല്‍ right click ചെയ്യുക. അപ്പോള്‍ വരുന്ന dropdown list ല്‍ "Run as administrator" ക്ലിക്ക് ചെയ്യുക. അപ്പോള്‍ RPU വിന്റെ ആദ്യപേജ് തുറക്കും)
അതില്‍ 'Form No' നു നേരെ കാണുന്ന ടെക്സ്റ്റ്‌ ബോക്സ്‌ ന്‍റെ വശത്തു ക്ലിക്ക് ചെയ്താല്‍ വരുന്ന drop down menu വില്‍ 24Q വില്‍ ക്ലിക്ക് ചെയ്യുക.
5. തുടര്‍ന്ന് അടിയിലുള്ള 'Click to Continue' വില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ നമുക്ക് ആവശ്യമായ 24Q Form തുറന്ന് വരും. അതില്‍ Form, Challan, Annexure I എന്നീ 3 പേജുകള്‍ കാണാം. അതില്‍ ഇപ്പോള്‍ തുറന്ന് കാണുന്നത് Form എന്ന പേജാണ്‌.

Form പൂരിപ്പിക്കല്‍
Form എന്ന പേജിലാണ് നാം സ്ഥാപനത്തെക്കുറിച്ചും ശമ്പളത്തില്‍ നിന്ന് ടാക്സ് കുറയ്കാന്‍ ബാധ്യതപ്പെട്ട (അതായത് സ്ഥാപനമേധാവി) ആളെക്കുറിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്തുന്നത്. ഇതില്‍ ' * ' ചിഹ്നം കാണുന്ന വിവരങ്ങള്‍ നിര്‍ബന്ധമായും രേഖപ്പെടുത്തേണ്ടതാണ്.
ഇനി ഓരോ Text Box ലും എന്തൊക്കെയാണ് ചേര്‍ക്കേണ്ടത് എന്ന് നോക്കാം.
1 Quarterly Statement for quarter ended എന്നതിന് നേരെ Q1 എന്ന് രേഖപ്പെടുത്തിയതായി കാണാം. Q2, Q3, Q4 എന്നീ ക്വാര്‍ട്ടെറുകളിലെ statement ആണ് തയ്യാറാക്കേണ്ടത് എങ്കില്‍ വശത്ത് ക്ലിക്ക് ചെയ്‌താല്‍ വരുന്ന drop down menu വില്‍ വേണ്ട ക്വാര്‍ട്ടെര്‍ സെലക്ട്‌ ചെയ്യുക.(ഇത് selectആവുന്നില്ലെങ്കില്‍ Financial Year കോളം പൂരിപ്പിക്കുക. തുടര്‍ന്നു ക്വാര്‍ട്ടര്‍ സെലക്ട്‌ ചെയ്യുക)
(Q4 ആണ് ക്ലിക്ക് ചെയ്യുന്നതെങ്കില്‍ Annexure 1 കൂടാതെ Annexure II എന്ന പേജ് കൂടി വന്നതായി മുകളില്‍ നോക്കിയാല്‍ കാണാം)(
2. Year - തയ്യാറാക്കുന്ന Statement ഏതു ക്വാര്‍ട്ടറിലെതാണോ ആ വര്‍ഷം ചേര്‍ക്കുക. 2013 ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലേതിന് '2013 ' എന്നും 2014 ജനുവരി, ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളിലേതിന് '2014 ' എന്നും ചേര്‍ക്കുക.

Particulars of salary drawn
1. Tax Deduction and Collection Account No - ഇതില്‍ സ്ഥാപനത്തിന്‍റെ TAN നമ്പര്‍ ചേര്‍ക്കുക.ഇതില്‍ 4 ഇംഗ്ലീഷ് അക്ഷരങ്ങളും 5 മുതല്‍ 9 വരെ സ്ഥാനങ്ങളില്‍ അക്കങ്ങളും പത്താം സ്ഥാനത്ത് ഇംഗ്ലീഷ് അക്ഷരവുമായിരിക്കും. നാലാമത്തെ ഇംഗ്ലീഷ് അക്ഷരത്തിലായിരിക്കും സ്ഥാപനത്തിന്‍റെ പേര് തുടങ്ങുന്നത്.
2. Permanent Account Number - ഗവണ്മെന്റ് സ്ഥാപനങ്ങള്‍ക്ക് (Aided School ഉള്‍പ്പെടെ) PAN നമ്പര്‍ ചേര്‍ക്കേണ്ട ആവശ്യമില്ലാത്തതിനാല്‍ ഇതില്‍ 'PANNOTREQD' എന്ന് ചേര്‍ക്കുക.
3. Financial Year - ഇവിടെ ഏതു സാമ്പത്തികവര്‍ഷത്തെ വിവരങ്ങളാണോ കൊടുക്കുന്നത് ആ സാമ്പത്തികവര്‍ഷം drop down list ല്‍ നിന്നും ക്ലിക്ക് ചെയ്തു ചേര്‍ക്കുക.
4. Type of deductor - സംസ്ഥാനഗവണ്മെന്റ്ല്‍ നിന്നും ശമ്പളം കൈപ്പറ്റുന്ന സ്ഥാപനങ്ങള്‍ക്ക് 'State Government' എന്ന് സെലക്ട്‌ ചെയ്യാം.

Particulars of Deductor (Employer)
1. Name - ഇവിടെ സ്ഥാപനത്തിന്‍റെ പേരാണ് ചേര്‍ക്കേണ്ടത്. അത് TAN നമ്പറിന്‍റെ നാലാമത്തെ അക്ഷരത്തില്‍ തുടങ്ങുന്നതായിരിക്കും.
2. Branch/Division if any - ഉണ്ടെങ്കില്‍ മാത്രം ചേര്‍ക്കുക.
3. Statename - dropdownlist ല്‍ നിന്ന് തെരഞ്ഞെടുത്ത് ക്ലിക്ക് ചെയ്യുക.
4. Flat No - ഇത് നിര്‍ബന്ധമായും ചേര്‍ക്കണം. ഇവിടെ ബില്‍ഡിംഗ്‌ നമ്പര്‍ ചേര്‍ത്താല്‍ മതിയാകും.
5. Area /Location - സ്ഥാപനം സ്ഥിതി ചെയ്യുന്ന സ്ഥലം ഉള്‍പ്പെട്ട പ്രദേശത്തിന്‍റെ പെരെഴുതം. പഞ്ചായത്തിന്‍റെ പേരുമാവാം.
6. Road /Street /Lane - സ്ഥലപ്പേരോ തെരുവിന്‍റെ പേരോ എഴുതാം.
7. Pincode - നിര്‍ബന്ധമാണ്‌.
8. Telephone No. - ഈ പേജില്‍ മൂന്നിടത്ത് ഫോണ്‍ നമ്പര്‍ ചോദിക്കുന്നുണ്ട്. അവയില്‍ ഏതെങ്കിലും ഒന്ന് നിര്‍ബന്ധമായും ചേര്‍ക്കണം.
9. DDO Code - നിര്‍ബന്ധമില്ല.
10. Name of Premises /building - കെട്ടിടത്തിന്‍റെ പേരോ സ്ഥാപനത്തിന്‍റെ പേരോ ചേര്‍ക്കാം.
11. Town /City /District - ജില്ലയുടെ പേര് രേഖപ്പെടുത്താം.
12. State - dropdownlist ല്‍ നിന്നും തെരഞ്ഞെടുത്ത് ക്ലിക്ക് ചെയ്യുക.
13. E Mail - സ്ഥാപനത്തിന് ഇ മെയില്‍ ഉണ്ടെങ്കില്‍ ചേര്‍ക്കുക. (ഇല്ലെങ്കില്‍ സ്ഥാപനമേധാവിയുടെ ഇ മെയില്‍ സ്ഥാപനമേധാവിയെ കുറിച്ചുള്ള വിവരങ്ങള്‍ കൊടുക്കുന്നിടത്ത് നിര്‍ബന്ധമായും ചേര്‍ക്കുക)
14. Has address changed since last return - കഴിഞ്ഞ ക്വാര്‍ട്ടറില്‍ റിട്ടേണ്‍ ഫയല്‍ ചെയ്തതിനു ശേഷം അഡ്രസ്‌ മാറിയെങ്കില്‍ 'Yes' എന്നും ഇല്ലെങ്കില്‍ 'No' എന്നും സെലക്ട്‌ ചെയ്തു ക്ലിക്ക് ചെയ്യുക.

Particulars of Person Responsible for Deduction of Tax
ഇതില്‍ ശമ്പളത്തില്‍ നിന്നും ടാക്സ് കുറയ്ക്കാന്‍ ബാധ്യതപ്പെട്ട (DDO അല്ലെങ്കില്‍ സ്ഥാപനമേധാവി) ആളിന്‍റെ വിവരങ്ങളാണ് നല്‍കേണ്ടത്.
1. Name - DDO യുടെ പേര് രേഖപ്പെടുത്തുക.
2. Designation - ഉദ്യോഗപ്പേര് ചേര്‍ക്കുക.
തുടര്‍ന്നു വരുന്ന Flat No മുതല്‍ Pincode വരെയുള്ള വിവരങ്ങള്‍ സ്ഥാപനത്തിന് നല്‍കിയ വിവരങ്ങള്‍ തന്നെ ചേര്‍ക്കുക. അതായത് DDO യുടെ വീട്ട്അഡ്രസ്‌ അല്ല ഓഫീസി അഡ്രസ്‌ ആണ് ചേര്‍ക്കേണ്ടത്.
E Mail - DDO യുടെ ഇ മെയില്‍ ഉണ്ടെങ്കില്‍ ചേര്‍ക്കുക. (സ്ഥാപനത്തിന്‍റെയോ DDO യുടെയോ ഇ മെയിലില്‍ ഒന്ന് നിര്‍ബന്ധമാണ്‌.

Has address changed since last return - കഴിഞ്ഞ റിട്ടേണ്‍ കൊടുത്തു കഴിഞ്ഞ ശേഷം DDO മാറിയെങ്കില്‍ 'Yes' എന്നും ഇല്ലെങ്കില്‍ 'No' എന്നും ചേര്‍ക്കുക.
Has regular statement for Form 24Q filed for earlier period - ഇവിടെ കഴിഞ്ഞ ക്വാര്‍ട്ടെറിലെ TDS Statement ഫയല്‍ ചെയ്തെങ്കില്‍ 'Yes' സെലക്ട്‌ ചെയ്യുക. ഇല്ലെങ്കില്‍ 'No' സെലക്ട്‌ ചെയ്യുക.
Receipt No. of earlier statement filed for Form 24Q - ഇവിടെ കഴിഞ്ഞ ക്വാര്‍ട്ടെറിലെ TDS Statement ന്റെ 15 അക്ക Provisional Receipt Number ചേര്‍ക്കുക.
ഇത്രയും വിവരങ്ങള്‍ ചേര്‍ത്തു കഴിഞ്ഞാല്‍ മുകളിലെ 'Challan' ക്ലിക്ക് ചെയ്തു ചലാന്‍ പേജ് തുറക്കാം.
(തുടര്‍ന്നു വായിക്കാന്‍ താഴെ 'Read More' ക്ലിക്ക് ചെയ്യുക

Challan sheet പൂരിപ്പിക്കല്‍
ചലാനില്‍ നമുക്ക് എത്ര വരികള്‍ ആവശ്യമാണോ അത്രയും വരികള്‍ ചേര്‍ക്കേണ്ടതുണ്ട്. മൂന്നു മാസം ഉള്‍ക്കൊള്ളുന്ന ക്വാര്‍ട്ടറില്‍ എത്ര ബില്ലുകളിലാണോ ടാക്സ് കുറച്ചത് അത്രയും എണ്ണം വരികള്‍ ആവശ്യമായി വരും.
[No of Rows=No of bills with TDS on salary payments made in the quarter (for Government Employees)]
ഉദാഹരണമായി 2012 ജനുവരി മുതല്‍ മാര്ച് വരെയുള്ള ത്രൈമാസത്തില്‍ 2 ബില്ലുകള്‍ കാഷ് ചെയ്തു. അതില്‍ 2 ബില്ലിലും ടാക്സ് കുറച്ചിട്ടുണ്ട് എങ്കില്‍ 2 വരിയും ഒരു ബില്ലില്‍ മാത്രമേ ടാക്സ് കുറച്ചുള്ളൂ എങ്കില്‍ 1 വരിയും insert ചെയ്യുക.
(ബില്ലില്‍ ടാക്സ് കുറയ്ക്കാതെ ചലാന്‍ വഴി ബാങ്കില്‍ ടാക്സ് അടച്ചവര്‍ ഓരോ ചലാനിനും ഓരോ വരി insert ചെയ്യുക.)
ഇനി ചലാനിലെ വരികള്‍ insert ചെയ്യുന്നതിനായി 'Insert Row' ക്ലിക്ക് ചെയ്യുക.അപ്പോള്‍ വരുന്ന ബോക്സില്‍ വരികളുടെ എണ്ണം കൊടുത്ത് OK ക്ലിക്ക് ചെയ്യുക. അപ്പോള്‍ ആവശ്യമായത്രയും വരികള്‍ വന്നതായി കാണാം.
Click on the image to enlarge.
ഇനി ഓരോ കോളത്തിലും എന്തൊക്കെയാണ് ചേര്‍ക്കേണ്ടത് എന്ന് നോക്കാം.
1. Sl No - 1,2 എന്നിങ്ങനെ സീരിയല്‍ നമ്പര്‍ ചേര്‍ക്കുക.
4. TDS - ഇവിടെ ആ ബില്ലില്‍ നിന്നും ആകെ കുറച്ച ടാക്സ് ചേര്‍ക്കുക.
5. Surcharge - '0' ചേര്‍ക്കുക.
6. Education Cess - '0' ചേര്‍ക്കുക.
7. Interest - '0' ചേര്‍ക്കുക.
8. Fee - '0' ചേര്‍ക്കുക.
9. Others- '0' ചേര്‍ക്കുക
Click on the image to enlarge

14. BSR Code /24G Receipt No - BSR Code അല്ലെങ്കില്‍ 24G Receipt No ചേര്‍ക്കുക. (7 അക്കം)
(ബിന്‍ നമ്പറിന്റെ ആദ്യ7 അക്കങ്ങള്‍) ബിന്‍ നമ്പര്‍ അറിയാന്‍ ഇതില്‍ ക്ലിക്ക് ചെയ്യുക.
16. Date on which Tax depiosited - ബിന്‍ നമ്പറില്‍ ഈ തിയ്യതി കാണാം.ഏതുമാസത്തിലാണോ ബില്‍ കാഷ് ചെയ്തത് ആ മാസത്തെ അവസാനദിവസം ആവും ഇത്.. 21-1-2014 നു കാഷ് ചെയ്ത ബില്ലെങ്കില്‍ 31-1-2014 ആയിരിക്കും.. (RPU വില്‍ തിയ്യതി ചേര്‍ക്കേണ്ടിത്തെല്ലാം രണ്ടു തവണdouble click ചെയ്‌താല്‍ തുറക്കുന്ന കലണ്ടര്‍ ഉപയോഗിക്കാം.)
18. DDO/Transfter voucher/ Challan Serial No. - Enter the DDO Serial Number in the BIN Number here.
19. Whether TDS deposited by Book Entry - Select 'YES' from the dropdown list.
20. Interest - Enter '0' here.
21. Others - Enter '0' here also.
22. Minor Head of Chalan - Dont enter anything here.

എല്ലാ വരികളിലും ഓരോ ബില്ലിലെയും വിവരങ്ങള്‍ ചേര്‍ത്തു കഴിഞ്ഞാല്‍ അടുത്ത പേജായ Annexure 1 ല്‍ ക്ലിക്ക് ചെയ്തു പേജ് തുറക്കുക.

Annexure 1 പൂരിപ്പിക്കല്‍
Annexure 1 ല്‍ ആദ്യമായി വരികള്‍ insert ചെയ്യേണ്ടതുണ്ട്. എത്ര വരികളാണ് വേണ്ടതെന്നു ആദ്യം കണക്കാക്കണം.
No of rows to be inserted = Total number of employees from whose salary tax was deducted during the quarter, in all the bills put together. Even if employee name repeats in different bills it should be counted separately for each bill.
ഉദാഹരണമായി 2013-14 ലെ നാലാം ത്രൈമാസത്തില്‍ 2 ബില്ലുകള്‍ കാഷ് ചെയ്തു. അതില്‍ ഫെബ്രുവരിയില്‍ കാഷ് ചെയ്ത ജനുവരി മാസത്തെ ബില്ലില്‍ 2 പേരുടെയും ശമ്പളത്തില്‍ നിന്നും മാര്‍ച്ചില്‍ കാഷു ചെയ്ത ഫെബ്രുവരി മാസത്തെ ബില്ലില്‍ നിന്നും 3 പേരുടെയും ശമ്പളത്തില്‍ നിന്നും ടാക്സ് കുറച്ചുവെങ്കില്‍ 5 വരികള്‍ insert ചെയ്യണം.
ഇതിനായി Insert Row യില്‍ ക്ലിക്ക് ചെയ്താല്‍ വരുന്ന ബോക്സില്‍ എണ്ണം ചേര്‍ത്ത് OK ക്ലിക്ക് ചെയ്യുക. അപ്പോള്‍ അത്രയും വരികള്‍ തുറന്നു കിട്ടും.
ഇനി ഓരോ കോളത്തിലും ചേര്‍ക്കേണ്ടതെന്തെന്നു നോക്കാം.
Click on the image to enlarge.
1. Challan Serial No - ഇതില്‍ നമ്പറുകള്‍ ഇടേണ്ടത് dropdownlist ല്‍ ക്ലിക്ക് ചെയ്താണ്. മേല്‍ കാണിച്ച ഉദാഹരണത്തില്‍ 2 ബില്ലുകളിലാണ് ടാക്സ് കുറച്ചത്. ഒന്നാമത്തെ ബില്ലില്‍ 2 പേരുടെ ടാക്സ് കുറച്ചതിനാല്‍ രണ്ടു വരിയില്‍ '1' എന്ന് ചേര്‍ക്കുക. രണ്ടാമത്തെ ബില്ലില്‍ 3 പേരുടെ ടാക്സ് കുരച്ചതിനാല്‍ തുടര്‍ന്നുള്ള 3 വരികളില്‍ '2' എന്ന് ചേര്‍ക്കുക.(കോളം 7 ല്‍ വിവരങ്ങള്‍ വന്നത് കാണാം.)
6. Section under which payment made - ഇവിടെ 92A സെലക്ട്‌ ചെയ്യുക.
Click on the image to enlarge

11. Sr No - ഒന്നാം ബില്ലിലെ ഒന്നാമാതെയാള്‍ക്ക് '1' എന്നും രണ്ടാമത്തെയാള്‍ക്ക് '2' എന്നും നമ്പര്‍ കൊടുക്കുക. രണ്ടാമത്തെ ബില്ലിലെ ഒന്നാമന് '1' എന്നും രണ്ടാമന് '2' എന്നും മൂന്നാമന് '3' എന്നും നമ്പര്‍ കൊടുക്കുക.

Challan Sl No----------- Sr No.-----
Column 1----Column 11--
1----1--
1----2--
2----1--
2----2--
2----3--

12. Employee Reference No provided by Employer - ഇതില്‍ ഓരോ ജീവനക്കാരനും അവരുടെ പെന്‍ നമ്പരോ ഓഫീസിലെ ക്രമനമ്പറോ ചേര്‍ക്കാം.
14. PAN of the Employee - ഇവിടെ PAN നമ്പര്‍ ചേര്‍ക്കാം.
15. Name of the Employee - ടാക്സ് അടച്ച ആളുടെ പേര് ചേര്‍ക്കുക. പേര് പാന്‍ നമ്പരിന്‍റെ അഞ്ചാമത്തെ അക്ഷരത്തില്‍ തുടങ്ങുന്നതാവണം.
16. Date of Payment/Credit - ഇവിടെ ബില്‍ കാഷ് ചെയ്ത മാസത്തിന്‍റെ അവസാനദിവസം ചേര്‍ക്കണം.
17. Amount paid/collected - ഇതില്‍ ആ ജീവനക്കാരന്‍റെ ആ മാസത്തെ Gross salary ചേര്‍ക്കാം.
18. TDS - ജീവനക്കാരന്‍റെ ശമ്പളത്തില്‍ നിന്നും ആ മാസം കുറച്ച ടാക്സ് ചേര്‍ക്കണം
19. Surcharge - '0' ചേര്‍ക്കാം.
20. Education Cess - '0' ചേര്‍ക്കുക
23. Total Tax deposited - TDS സംഖ്യ ചേര്‍ക്കുക.
25. Date of deduction - ആ മാസത്തിന്‍റെ അവസാനദിനം ചേര്‍ക്കുക.
26. Remarks - ഇതില്‍ ഒന്നും ചേര്‍ക്കേണ്ട.
27. Certificate number - ഇവിടെ ഒന്നും ചേര്‍ക്കേണ്ടതില്ല
Annexure 1 ലെ എല്ലാ വരികളും പൂരിപ്പിക്കുന്നതോടെ Q1, Q2, Q3 എന്നീ Tds റിട്ടേണുകള്‍ക്കാവശ്യമായ വിവരങ്ങള്‍ ചേര്‍ത്തു കഴിഞ്ഞു. ഇനി Saving, Validation എന്നീ ഘട്ടങ്ങളിലേക്കു കടക്കാം. എന്നാല്‍ Q4 ആണ് ചെയ്യുന്നതെങ്കില്‍ Annexure II കൂടി പൂരിപ്പിക്കേണ്ടതുണ്ട്. അതിനായി മുകളില്‍ Annexure II ക്ലിക്ക് ചെയ്യുക.

Annexure II പൂരിപ്പിക്കല്‍
ഇതിലും നാം ആവശ്യമായ വരികള്‍ insert ചെയ്യേണ്ടതുണ്ട്.
Number of Rows to be inserted = Number unique employees from whose salary tax was deducted at source at least once during the Financial Year in any quarter. (Only one row for one employee)
ഇതിനായി 'Insert row' യില്‍ ക്ലിക്ക് ചെയ്ത് എണ്ണം അടിച്ച് 'OK' ക്ലിക്ക് ചെയ്യുക. ഇനി ഓരോ കോളത്തിലും ചേര്‍ക്കേണ്ടത് എന്തെന്ന് നോക്കാം. ഓരോ ജീവനക്കാരന്‍റെയും ആ സാമ്പത്തികവര്‍ഷത്തെ ആകെ വരുമാനത്തിന്‍റെ കണക്കാണ് ഈ പേജില്‍ ചേര്‍ക്കേണ്ടത്. (ഓരോ ആളുടെയും Form 16 അല്ലെങ്കില്‍ statement നോക്കി വിവരങ്ങള്‍ ചേര്‍ക്കാം)
Click on the image to enlarge

3. PAN of the employee - PAN നമ്പര്‍ ചേര്‍ക്കണം.
4. Name of the employee - ജീവനക്കാരന്‍റെ പേര് ചേര്‍ക്കണം. പേരടിക്കാന്‍ സ്ഥലം കാണുന്നില്ലെങ്കില്‍ വരയില്‍ മൗസ് പോയിന്‍റെര്‍ വച്ച് drag ചെയ്താല്‍ മതി.
5. Deductee Type - വശത്ത് ക്ലിക്ക് ചെയ്തു കിട്ടുന്ന ലിസ്റ്റില്‍ നിന്നും Women, Senior Citizen, others ഏതെങ്കിലും ഒന്ന് ക്ലിക്ക് ചെയ്യുക. പുരുഷന്മാര്‍ക്ക് Others ക്ലിക്ക് ചെയ്യുക.
6. Date on which employed with current Employer - സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ ദിവസം ചേര്‍ക്കാം ഉദാ- 01-04-2013. പിന്നീട് ജോയിന്‍ ചെയ്തവര്‍ക്കും ട്രാന്‍സ്ഫര്‍ ആയി വന്നവര്‍ക്കും ആ തിയ്യതി ചേര്‍ക്കാം.
7. Date to which employed with current employer - സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാനദിവസം ചേര്‍ക്കാം. ഉദാ- 31-03-2014.
10. Total Amount of salary - ജീവനക്കാരന്‍റെ Form 16 ല്‍ കാണിച്ച ആ വര്‍ഷത്തെ ആകെ ശമ്പളം ഇവിടെ ചേര്‍ക്കാം.
11. Deduction under section 16(II) - ഇവിടെ ചേര്‍ക്കേണ്ടത് Entertainment Allowance ആണ്. ഇല്ലെങ്കില്‍ '0' ചേര്‍ക്കാം.
12. Deduction under section 16(III) - Professional Tax ചേര്‍ക്കുക.
15. Income (including loss from house property) under any Head..... - ഇവിടെ Housing Loan Interest നെഗറ്റീവ് ചിന്ഹം ('-') ചേര്‍ത്ത് ഇവിടെ കൊടുക്കാം.
17. Aggregate amount of Deduction under section 80C, 80CCC ..... - 80C, 80CCC, 80CCD എന്നീ കിഴിവുകളുടെ തുക ഇവിടെ ചേര്‍ക്കാം. പരമാവധി ഒരു ലക്ഷം.
19. Amount Deductible under Sectiion 80CCG - Equity Savings Scheme ന്‍റെ അനുവദനീയമായ കിഴിവ് ഇവിടെ ചേര്‍ക്കാം.
20. Amount deductible under any other provision of Chapter VIA. - Chapter VIA പ്രകാരമുള്ള മറ്റു കിഴിവുകള്‍ ഇവിടെ ചേര്‍ക്കാം.
(കോളം 19 ലെ സംഖ്യ Form 16 ലെ Taxable Income തന്നെ ആണോ എന്ന് നോക്കുക.)
20. Total Tax - Income Tax on Total Income - ടാക്സ് ചേര്‍ക്കുക.
21. Surcharge - '0' ചേര്‍ക്കുക.
22. Educational Cess - 3% സെസ് ചേര്‍ക്കുക.
23. Income Tax Relief - റിലീഫ് ഉണ്ടെങ്കില്‍ ചേര്‍ക്കുക.
24. Total amount of tax deducted at source for the whole year - ആ വര്‍ഷം ശമ്പളത്തില്‍ നിന്നും കുറച്ച ആകെ ടാക്സ് ചേര്‍ക്കുക.

എല്ലാ ജീവനക്കാരുടെയും വിവരങ്ങള്‍ ഈ വിധം ചേര്‍ത്ത് കഴിഞ്ഞാല്‍ അടുത്ത ഘട്ടമായ Saving ലേക്ക് കടക്കാം.

ഫയലുകള്‍ സേവ് ചെയ്യല്‍.
ഫയല്‍ സേവ് ചെയ്യുന്നതിനായി ഏറ്റവും താഴെ കാണുന്ന 'Save' എന്ന കമാന്‍ഡ് ബോക്സില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ 'save File' എന്ന വിന്‍ഡോ തുറക്കും. അതില്‍ "save in -ETds RPU 3.8 എന്നു കാണാം. അതിന് വലത് വശത്ത് പുതിയ ഫോള്‍ഡര്‍ ഉണ്ടാക്കാനുള്ള ഐക്കണ്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്യുക.
അല്ലെങ്കില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് New Folder ഉണ്ടാക്കുക. എന്നിട്ട് ആ ഫോള്‍ഡറിന് പേര് നല്‍കാം. സ്ഥാപനത്തിന്‍റെ പേരിന്‍റെ കൂടെ 24Q4Q, or (24Q3Q) എന്നുകൂടെ ചേര്‍ത്ത് പേര് അടിക്കാം.
തുടര്‍ന്ന് താഴെ file name നു നേരെ 24Q4Q2013-14 എന്ന് ഫയലിന് പേര് നല്‍കാം.
അതിന് ശേഷം save ക്ലിക്ക് ചെയ്യുക. ശരിയായി സേവ് ചെയ്തെങ്കില്‍ 'File saved successfully at ....' എന്ന ഡയലോഗ് ബോക്സ്‌ തുറന്നു വരും. അതില്‍ OK ക്ലിക്ക് ചെയ്യുക.
ഇനി അടുത്ത ഘട്ടം ഫയല്‍ വാലിഡേറ്റ് ചെയ്യുകയാണ്.
വാലിഡേറ്റ് ചെയ്യല്‍
ഫയല്‍ വാലിഡേറ്റ് ചെയ്യാനായി 'create file' ക്ലിക്ക് ചെയ്യുക. അപ്പോള്‍ 'Select path' എന്ന ഒരു ഡയലോഗ് ബോക്സ്‌ തുറക്കും. അതിന്‍റെ വലത് വശത്തായി 'Browse' എന്ന ലേബലോടെ മൂന്ന് ബട്ടണുകള്‍ കാണാം. അതില്‍ ഏറ്റവും താഴത്തെ 'Browse' എന്നെഴുതിയ ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ "Save as' എന്ന ഡയലോഗ് ബോക്സ്‌ തുറക്കും. അതില്‍ ചുവടെ വലതുവശത്തായി കാണുന്ന 'Save' എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ആ ഡയലോഗ് ബോക്സ്‌അപ്രത്യക്ഷമാകും.
തുടര്‍ന്ന് 'Select path' എന്ന ഡയലോഗ് ബോക്സിന്‍റെ താഴെ കാണുന്ന 'Validate' എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. നാം ചേര്‍ത്ത വിവരങ്ങളെല്ലാം വേണ്ട രീതിയിലാണെങ്കില്‍ 'File Validation Successful' എന്നു രേഖപ്പെടുത്തിയ മെസ്സേജ് ബോക്സ്‌ വന്നതായി കാണാം. അതിനു താഴെയുള്ള 'OK' ക്ലിക്ക് ചെയ്യുക.
(ചേര്‍ത്ത വിവരങ്ങള്‍ തെറ്റാണെങ്കില്‍ എറര്‍ ഉണ്ടെന്നു കാണിക്കുന്ന മെസ്സേജ് ബോക്സ്‌ ആണ് വരിക. ഈ സന്ദര്‍ഭത്തില്‍ എന്ത് ചെയ്യണമെന്ന് അവസാനം പറയാം.)
ഇനി നമുക്ക് RPU 3.8 ക്ലോസ് ചെയ്യാം. ഇതിനായി ടൈറ്റില്‍ ബാറില്‍ വലത്തേ അറ്റത്ത്‌ കാണുന്ന ക്ലോസ് ബട്ടണില്‍ (X) ക്ലിക്ക് ചെയ്യുക. അപ്പോള്‍ 'Do you wish to save data before exiting the application' എന്ന ഡയലോഗ് ബോക്സ്‌ വരും. അതില്‍ 'Yes' ക്ലിക്ക് ചെയ്യുക.
അപ്പോള്‍ 'Save As' എന്ന പേരോട് കൂടിയ ഒരു ഡയലോഗ് ബോക്സ്‌ തുറക്കും. അതില്‍ ഏതാനും ഫയലുകള്‍ ഉള്ളതായി കാണാം.അതില്‍ ഏറ്റവും മുകളിലായി നാം നേരത്തെ പേര് നല്‍കി സേവ് ചെയ്ത 24Q4Q2013-14 എന്ന ഫയല്‍ ഉണ്ടായിരിക്കും. അതില്‍ ഒരു തവണ ക്ലിക്ക് ചെയ്തു സെലക്ട്‌ ചെയ്യുക. എന്നിട്ട് 'Save as' എന്ന ആ ഡയലോഗ് ബോക്സില്‍ കാണുന്ന 'Save' ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ പുതിയൊരു ഡയലോഗ് ബോക്സ്‌ തുറക്കും. അതില്‍ 'Do you want to replace it?' എന്നതിന് ചുവടെ കാണുന്ന 'Yes' ക്ലിക്ക് ചെയ്യുക. അപ്പോള്‍ 'File saved successfully' എന്നെഴുതിയ മെസ്സേജ് ബോക്സ്‌ തുറക്കും. അതില്‍ 'OK' ക്ലിക്ക് ചെയ്യുക. അതോടെ RPU 3.8 ക്ലോസ് ആവും. ഇനി നാം തയ്യാറാക്കിയ ഫയല്‍ Tin Facilitation Centre ല്‍ സമര്‍പ്പിക്കുന്നതിനായി കോപ്പി ചെയ്യേണ്ടതുണ്ട്.

ഫയല്‍ കോപ്പി ചെയ്യല്‍.
ഇപ്പോള്‍ Local Disc C യിലെ RPU 3.8 എന്ന ഫോള്‍ഡറിലുള്ള ഫയലുകള്‍ക്കൊപ്പം നാം സ്ഥാപനത്തിന്‍റെ പേരില്‍ നേരത്തെ ഉണ്ടാക്കിയ ഫോള്‍ഡര്‍ കൂടി ഉണ്ടാകും. ഈ ഫോള്‍ഡര്‍ തുറന്ന്നോക്കിയാല്‍ അതില്‍ ഏതാനും ഫയലുകള്‍ കാണാം. ഇതില്‍ കാണുന്ന 'FVU File' ആണ് Tin Facilitation Centre ല്‍ നിന്ന് അപ്‌ലോഡ്‌ ചെയ്യുന്നത്. ഈ ഫയല്‍ മാത്രമായോ അല്ലെങ്കില്‍ ഈ ഫോള്‍ഡര്‍ ഒന്നിച്ചോ കോപ്പി ചെയ്ത് സി ഡി യില്‍ പകര്‍ത്തി Tin Facilitation Centre ല്‍ അപ്‌ലോഡ്‌ ചെയ്യുന്നതിനായി 27A ഫോറത്തോടൊപ്പം സമര്‍പ്പിക്കാവുന്നതാണ്. ഈ ഫോള്‍ഡറില്‍ Form27A എന്ന pdf ഫയല്‍ കാണാം. ഇനി മുതല്‍ ഈ 27A Form ആണ് ഒപ്പിട്ടു നല്‍കേണ്ടത്.

Error വന്നാല്‍
validate ചെയ്ത് കഴിയുമ്പോള്‍ 'Errors found during validation' എന്ന message വന്നെങ്കില്‍ അതിലുള്ള 'OK' ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് RPU 3.8 ന്‍റെ ടൈറ്റില്‍ ബാറിന്‍റെ വലതുവശത്തെ minimise button ല്‍ ക്ലിക്ക് ചെയ്ത് ആ പേജ് മിനിമൈസ് ചെയ്യുക. എന്നിട്ട് RPU 3.8 എന്ന ഫോള്‍ഡറിലെ വിവിധ ഫയലുകള്‍ക്കിടയില്‍ നാം സ്ഥാപനത്തിന്‍റെ പേരില്‍ ഉണ്ടാക്കിയ ഫോള്‍ഡറില്‍ ഡബിള്‍ ക്ലിക്ക് ചെയ്തു ഓപ്പണ്‍ ചെയ്യുക. അതില്‍ നമ്മുടെ browser ന്‍റെ ചിഹ്നത്തോട് കൂടി ഒരു html document കാണാം. അത് ഡബിള്‍ ക്ലിക്ക് ചെയ്ത് തുറക്കുക. നാം വരുത്തിയ തെറ്റ് എവിറെയാനെന്നും ഏത് കോളത്തിലാണെന്നും അത് വായിച്ചാല്‍ മനസ്സിലാകും.

പിന്നീട് നമ്മള്‍ നേരത്തെ മിനിമൈസ് ചെയ്ത RPU 3.8 maximise ചെയ്ത് ഏത് പേജിലാണോ തെറ്റുള്ളത് അത് തിരുത്തുക. പിന്നീട് saving, validation എന്നീ ഘട്ടങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുക. സേവ് ചെയ്യുന്ന ഘട്ടത്തില്‍ നമ്മള്‍ വീണ്ടുമുണ്ടാക്കുന്ന folder ന് പേര് നല്‍കുമ്പോള്‍ സ്ഥാപനത്തിന്‍റെ പേരിനൊപ്പം '2' എന്ന് കൂടി ചേര്‍ത്ത് സേവ് ചെയ്‌താല്‍ ഫോള്‍ഡറുകള്‍ മാറിപ്പോകാതിരിക്കാന്‍ സഹായിക്കും.


Page with Tax related materials and software

EC Tax -2014 : an Income Tax Calculator

Tax relief Calculator 2014

e-Filing വിവരങ്ങള്‍

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സ് (CBDT) 2011-12, 2012-13 സാമ്പത്തിക വര്‍ഷങ്ങളില്‍ 5 ലക്ഷം രൂപയില്‍ താഴെ മൊത്ത വരുമാനമുള്ളവരെ ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ നിന്നും ഒഴിവാക്കിയിരുന്നു. എന്നാല്‍ ഈ ആനുകൂല്യം 2013-14 സാമ്പത്തിക വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കുന്നതല്ല എന്ന്  2013 ജൂലൈ 22 ന് ഒരു സര്‍ക്കുലറിലൂടെ CBDT വ്യക്തമാക്കിയിരുന്നു.
 ചില പ്രമുഖ പത്രങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. എന്നാല്‍ ഈ വര്‍ഷം മുതല്‍ ഇത് അത്ര തന്നെ കര്‍ശനമാക്കുന്നില്ല എന്നാണ് മനസ്സിലാകുന്നത്. വരും വര്‍ഷങ്ങളില്‍ എല്ലാവരെയും ഇ-ഫയലിംഗ് സംവിധാനത്തിലേക്ക് കൊണ്ട് വരാനാണ് ഡിപ്പാര്‍ട്ട്മെന്‍റ് ഉദ്ദേശിക്കുന്നത്. ഇതിന്‍റെ ഭാഗമായി ഈ വര്‍ഷം മുതല്‍ ഇന്‍കം ടാക്സ് ഡിപ്പാര്‍ട്മെന്‍റിന്‍റെ ഇ-ഫയലിംഗ് സംവിധാനം കുറച്ച് കൂടി ലളിതമാക്കിയിട്ടുണ്ട്.

ഇ-ഫയലിംഗ് സംവിധാനം നേരത്തേ തന്നെ നിലവിലുണ്ടെങ്കിലും ഇതിനുള്ള നടപടി ക്രമങ്ങള്‍ സാധാരണക്കാരന് മനസ്സിലാകാത്ത രീതിയില്‍ സങ്കീര്‍ണ്ണമായത് കാരണം ചെറിയ ഒരു വിഭാഗം മാത്രമാണ് ഈ സൗകര്യം ഉപയോഗപ്പെടുത്തിയിരുന്നത്. നേരത്തെ ഇ-ഫയലിംഗ് ചെയ്യണമെങ്കില്‍ ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട് മെന്‍റിന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും ITR ഫോമുകളുടെ എക്സല്‍ യൂട്ടിലിറ്റികള്‍ ഡൗണ്‍ലോഡ് ചെയ്ത് അതില്‍ നിന്നും ജനറേറ്റ് ചെയ്യപ്പെടുന്ന .xml ഫയല്‍ അപ് ലോഡ് ചെയ്യുകയായിരുന്നു. ഈ എക്സല്‍ ഫയലില്‍ വിവരങ്ങള്‍ നല്‍കുന്നത് അത്ര ലളിതവുമായിരുന്നില്ല. എന്നാല്‍ ഈ വര്‍ഷം മുതല്‍ ഇതിന് പുറമെ വെബ് പേജില്‍ ലഭ്യമാകുന്ന ഫോമില്‍ നേരിട്ട് വിവരങ്ങള്‍ എന്‍റര്‍ ചെയ്ത് സബ്മിറ്റ് ചെയ്യുന്ന സൗകര്യം കൂടി നിലവില്‍ വന്നിരിക്കുന്നു. ആയത് കൊണ്ട് ഒരു സാധാരണ ഡാറ്റാ എന്‍ട്രി പോലെ നമുക്ക് സൗകര്യമുള്ള സ്ഥലത്ത് നിന്നും വെറും 5 മിനിട്ട് കൊണ്ട് നമുക്ക് റിട്ടേണ്‍ സമര്‍പ്പിക്കാം.  വളരെക്കുറഞ്ഞ വിവരങ്ങള്‍ മാത്രമേ എന്‍റര്‍ ചെയ്യേണ്ടതുള്ളൂ.
പരമ്പരാഗത രീതിയിലുള്ള പേപ്പര്‍ ഫയലിംഗ് ചെയ്യാമെങ്കിലും വളരെ ലളിതമായെന്നിരിക്കെ നമുക്ക് ഇ-ഫയലിംഗ് ഒന്ന് പരിചയപ്പെടാം. 5 ലക്ഷം രൂപയില്‍ കൂടുതല്‍ മൊത്തവരുമാനമുള്ളവര്‍ക്ക് ഇ-ഫയലിംഗ് നിര്‍ബന്ധമാണ്. അത്തരക്കാര്‍ക്ക് പേപ്പര്‍ ഫയലിംഗ് ചെയ്യാന്‍ കഴിയില്ല. 
ഇ-ഫയലിംഗിന് ആദ്യമായി വേണ്ടത് ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ഇ-ഫയലിംഗ് വെബ്സൈറ്റായ https://incometaxindiaefiling.gov.in ല്‍ രജിസ്റ്റര്‍ ചെയ്യുക എന്നതാണ്.  നിങ്ങള്‍ നേരത്തേ ഈ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ Login Here അല്ലെങ്കില്‍ e-File >> എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് മുന്നോട്ട് പോകാം.
അടുത്ത സ്ക്രീനില്‍ കാണുന്ന ലോഗിന്‍ വിന്‍ഡോയില്‍ നിങ്ങളുടെ യൂസര്‍ ഐഡി, പാസ് വേര്‍ഡ്, ജനന തീയതി എന്നിവ നല്‍കി ലോഗിന്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യണം. യൂസര്‍ ഐ.ഡി എന്നത് നിങ്ങളുടെ പാന്‍ നമ്പരായിരിക്കും. പാന്‍കാര്‍ഡില്ലാത്തവര്‍ക്ക് ഇ-ഫയലിംഗ് സാധ്യമല്ല. നിങ്ങള്‍ നല്‍കിയ വിവരങ്ങള്‍ കൃത്യമാണെങ്കില്‍ ഇ-ഫയലിംഗ് വെബ്സൈറ്റിലേക്ക് പ്രവേശിക്കും.
നിങ്ങള്‍ നേരത്തെ ഈ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ New To e-Filing? എന്നതിന് താഴെയുള്ള Register Yourself എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് പിന്നീട് വരുന്ന വിന്‍ഡോയില്‍ Individual/HUF എന്ന ഹെഡില്‍ Individual എന്നത് സെലക്ട് ചെയ്ത് Continue ബട്ടണ്‍ അമര്‍ത്തുക
അപ്പോള്‍ താഴെ കാണുന്ന രജിസ്ട്രേഷന്‍ ഫോം ലഭിക്കും.  ഇതില്‍ നിങ്ങളുടെ പാന്‍ നമ്പരും മറ്റ് വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തണം. ചുകന്ന സ്റ്റാര്‍ മാര്‍ക്ക് രേഖപ്പെടുത്തിയ ഫീല്‍ഡുകള്‍ നിര്‍ബന്ധമായും പൂരിപ്പിക്കേണം. 
ഇവിടെ നിങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്‍റ് നിങ്ങള്‍ പാന്‍കാര്‍ഡ് എടുക്കുമ്പോള്‍ നല്‍കിയ വിവരങ്ങളുമായി ഒത്തു നോക്കി വിത്യാസമുണ്ടെങ്കില്‍ രജിസ്ട്രേഷന്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ കഴിയില്ല. എന്നുവെച്ച് ഇവിടെ വെച്ച് പദ്ധതി ഉപേക്ഷിക്കേണ്ട കാര്യമില്ല. https://incometaxindiaefiling.gov.in/e-Filing/Services/KnowYourJurisdictionLink.html  എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പാന്‍ നമ്പരും അതിന് താഴെ കാണുന്ന വെരിഫിക്കേഷന്‍ കോഡും നല്‍കിയാല്‍ നിങ്ങളുടെ പാന്‍കാര്‍ഡിലുള്ള വിവരങ്ങള്‍ ലഭ്യമാകും. എന്നിട്ടും സംശയമുണ്ടെങ്കില്‍  1800 180 1961 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ച് നിങ്ങളുടെ പാന്‍നമ്പരും ജനന തീയതിയും മറ്റും നല്‍കിയാല്‍ ഓരോ ഫീല്‍ഡിലും നിങ്ങളുടെ പാന്‍കാര്‍ഡ് പ്രകാരമുള്ള ഡാറ്റ എന്താണെന്ന് എന്ന് ഒരു പ്രയാസവുമില്ലാതെ പറഞ്ഞു തരും.  
ബേസിക് ഡാറ്റ കൃത്യമായി എന്‍റര്‍ ചെയ്ത് Continue ബട്ടണ്‍ അമര്‍ത്തിക്കഴിഞ്ഞാല്‍ Registration Form ലഭിക്കും. ഇതില്‍ നമ്മുടെ യൂസര്‍ ഐ.ഡി ദൃശ്യമാകും. അതിന് താഴെ പാസ് വേര്‍ഡ് ചേര്‍ക്കുക. പാസ് വേര്‍ഡില്‍ അക്കങ്ങളും അക്ഷരങ്ങളും സ്പെഷ്യല്‍ ക്യാരക്ടറുകളും ഉണ്ടായിരിക്കണം. അതിന് ശേഷം ബാക്കിയുള്ള വ്യക്തിഗത വിവരങ്ങള്‍ പൂരിപ്പിച്ച് Submit ബട്ടണ്‍ അമര്‍ത്തുക. അതോട് കൂടി രജിസ്ട്രേഷന്‍ പൂര്‍ത്തിയാകുകയും അതിന്‍റെ ഒരു ആക്ടിവേഷന്‍ ലിങ്ക് നിങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇ-മെയിലിലേക്ക് അയക്കപ്പെടും.
ഇനി നിങ്ങള്‍ നിങ്ങളുടെ ഇ-മെയില്‍ തുറന്ന് നോക്കുക. അതില്‍ ഈ വെബ്സൈറ്റില്‍ നിന്നും ഒരു മെയില്‍ വന്നിട്ടുണ്ടാകും. അതില്‍ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ രജിസ്ര്ടേഷന്‍ ആക്ടറ്റിവേറ്റ് ചെയ്യപ്പെടുകയും പ്രസ്തുത വെബ്സൈറ്റിന്‍റെ ലോഗിന്‍ വിന്‍ഡോയില്‍ എത്തുകയും ചെയ്യും. ഇവിടെ ലോഗിന്‍ ബട്ടണില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ യൂസര്‍ ഐ.ഡിയും പാസ് വേര്‍ഡും നല്‍കിയാല്‍ നിങ്ങള്‍ക്ക് ഇ-ഫയലിംഗ് വെബ്സൈറ്റില്‍ പ്രവേശിക്കാം.
ഇനി നമുക്ക് ഇ-ഫയലിംഗ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങാം. താഴെ കാണുന്നതു പോലെ e-File എന്ന മെനുവില്‍ Prepare and Submit Online ITR എന്ന മെനു സെലക്ട് ചെയ്യുക
അപ്പോള്‍ താഴെ കാണുന്ന വിന്‍ഡോ പ്രത്യക്ഷപ്പെടും. അതില്‍ ITR Form Name എന്ന സ്ഥലത്ത് ITR-1 എന്നും Assessment Year എന്ന സ്ഥലത്ത് 2013-14 എന്നും സെലക്ട് ചെയ്ത് Prefill Address with എന്നതില്‍ From PAN Database എന്ന് സെലക്ട് ചെയ്ത് Digital Sign എന്നതിന് നേരെ No സെലക്ട് ചെയ്ത് Submit ബട്ടണ്‍ അമര്‍ത്തുക.
ഹൗസിംഗ് ലോണെടുത്തവര്‍ കഴിഞ്ഞ വര്‍ഷം വരെ ITR-2 ആണ് ഉപയോഗിക്കേണ്ടിയിരുന്നത്. എന്നാല്‍ ഈ വര്‍ഷം മുതല്‍ ഇത്തരക്കാരും ITR-1 തന്നെ ഉപയോഗിച്ചാല്‍ മതി. 

അപ്പോള്‍ ലഭിക്കുന്ന ITR Form-1 ല്‍ Instructions, Personal Details, Income Details, TDS, Taxes Paid and Verification, 80G എന്നിങ്ങനെ 6 ടാബുകള്‍ കാണാം. ഓരോ ടാബില്‍ നിന്നും അടുത്ത ടാബിലേക്ക് പോകുന്നതിന് ടാബുകളില്‍ ക്ലിക്ക് ചെയ്യുകയോ അല്ലെങ്കില്‍ ഓരോ ടാബിന്‍റെയും അവസാന ഭാഗത്തുള്ള പച്ച നറത്തിലുള്ള Arrow യില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്താല്‍ മതി. ഇതില്‍ ഓരോ ടാബിലും എന്‍റര്‍ ചെയ്യേണ്ട വിവരങ്ങളുടെ വിശദ വിവരങ്ങള്‍ താഴെ വിശദീകരിക്കുന്നു.
ടാബ് - 1
ഒന്നാമത്തെ ടാബില്‍ നിര്‍ദ്ദേശങ്ങള്‍ മാത്രമാണ്. മുന്നോട്ട് പോകുന്നതിന് മുമ്പ് ഈ നിര്‍ദ്ദേശങ്ങള്‍ വ്യക്തമായി വായിച്ചു മനസിലാക്കുക.
ടാബ് - 2
 രണ്ടാമത്തെ ടാബില്‍ വ്യക്തിഗത വിവരങ്ങളും ഫയലിംഗ് സ്റ്റാറ്റസുമാണുള്ളത്. വ്യക്തിഗത വിവരങ്ങളില്‍ മിക്കതും നമ്മുടെ പാന്‍കാര്‍ഡിന്‍റെ ഡാറ്റാബേസില്‍ നിന്നും നേരത്തേ ഫില്‍ ചെയ്തതായി കാണാം. അവശേഷിക്കുന്ന വിവരങ്ങള്‍ മാത്രം എന്‍റര്‍ ചെയ്താല്‍ മതി.
ടാബ് - 3
മൂന്നാമത്തെ ടാബിലാണ് നമ്മുടെ വരുമാനത്തിന്‍റയും കിഴിവുകളുടെയും വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടത്. ഇത് പൂരിപ്പിക്കുന്നതിന് നമ്മുടെ കയ്യില്‍ നമ്മുടെ ഡിസ്ബേര്‍സിംഗ് ആഫീസര്‍ ഒപ്പിട്ട് നല്‍കിയ ഫോം-16 നിര്‍ബന്ധമാണ്. അതിലുള്ള വിവരങ്ങളാണ് ഇതിലേക്ക് ചേര്‍ക്കേണ്ടത്. Income from Salary എന്നതിന് നേരെ ചേര്‍ക്കേണ്ടത് നമ്മുടെ Net Salary Income ആണ്. അതായത് Profession Tax തുടങ്ങയവയെല്ലാം കുറച്ചതിന് ശേഷമുള്ള തുക.
ഹൗസിംഗ് ലോണെടുത്തവര്‍ B2 കോളത്തിന് നേരെ Type of House Property എന്നതിന് നേരെ Self Occupied  എന്ന് സെലക്ട് ചെയ്ത് Income from House Peoperty  എന്നതിന് നേരെ ലോണിന് നല്‍കിയ പലിശ മൈനസ് ഫിഗറായി കാണിച്ചാല്‍ മതി. മുതലിലേക്കടച്ച തുക 80സി എന്ന ഡിഡക്ഷനിലും ഉള്‍പ്പെടുത്തുക
ടാബ് - 4
നാലാമത്തെ ടാബില്‍ നമ്മള്‍ 2012-13 പ്രീവയസ് ഇയറില്‍ അടച്ചു തീര്‍ത്തിട്ടുള്ള ടാക്സിന്‍റെ വിവരങ്ങളാണ് നല്‍കേണ്ടത്. ഇതില്‍ തന്നെ 3 വിഭാഗങ്ങളുണ്ട്. ഒന്നാമത്തെ വിഭാഗത്തില്‍ ശമ്പള വരുമാനത്തില്‍ നിന്നും ഡിസ്ബേര്‍സിംഗ് ആഫീസര്‍ സ്രോതസില്‍ നികുതി പിടിച്ചെടുത്തിട്ടുണ്ടെങ്കില്‍  ആ വിവരങ്ങളാണ് ചേര്‍ക്കേണ്ടത്. തുടക്കത്തില്‍ നമ്മള്‍ പാന്‍കാര്‍ഡില്‍ നിന്നുമുള്ള വിവരങ്ങള്‍ ഫില്‍ ചെയ്യണമെന്ന ഓപ്ഷന്‍ സെലക്ട് ചെയ്തതു കാരണം നമ്മുടെ പാന്‍കാര്‍ഡിനു മേല്‍ അടവു ചെന്നിട്ടുള്ള നികുതി സ്വമേധയാ പ്രത്യക്ഷപ്പെടും. വ്യത്യാസമുണ്ടെങ്കില്‍ മാത്രം കൂട്ടിച്ചേര്‍ത്താല്‍ മതി. ഗസറ്റഡ് ഉദ്യോഗസ്ഥരാണെങ്കില്‍ ട്രഷറി ആഫീസര്‍ നമുക്ക് വേണ്ടി നികുതി അടച്ചതിന്‍റെ വിവരങ്ങളും  അല്ലാത്തവര്‍ സ്ഥാപന മേധാവി നമ്മളില്‍ നിന്നും പിടിച്ചെടുത്ത നികുതിയുടെ വിവരങ്ങളുമാണ് ചേര്‍ക്കേണ്ടത്. 
(നമ്മള്‍ അടച്ച നികുതി ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്‍റില്‍ രേഖപ്പെട്ടിട്ടുണ്ടോ നമുക്ക് തന്നെ പരിശോധിക്കാം. ഇത് പരിശോധിക്കുന്നതിന്‍റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഈ പേജിന് താഴ് ഭാഗത്തായി ടാക്സ് ക്രഡിറ്റ് എങ്ങനെ പരിശോധിക്കാം ?  എന്ന തലക്കെട്ടിന് താഴെ വിശദീകരിച്ചിട്ടുണ്ട് )
രണ്ടാമത്തെ വിഭാഗത്തില്‍ സാലറിയല്ലാത്ത മറ്റ് വരുമാനങ്ങളില്‍ നിന്നും സ്രോതസ്സില്‍ പിടിച്ചെടുത്തിട്ടുള്ല നികുതി വിവരങ്ങളാണ് കാണിക്കേണ്ടത്.
മൂന്നാമത്തെ വിഭാഗത്തില്‍ നമ്മള്‍ സ്വമേധയാ അടച്ചിട്ടുള്ള നികുതിയുടെ വിവരങ്ങളാണ് ചേര്‍ക്കേണ്ടത്.
ടാബ് - 5
അഞ്ചാമത്തെ ടാബില്‍  ഒന്നാമത്തെ വിഭാഗത്തില്‍ നമ്മളുടെ ഇന്‍കം ടാക്സ് വിവരങ്ങളും ഇതുവരെ അടച്ച നികുതിയും ബാക്കി അടക്കാനുണ്ടെങ്കില്‍ ആ വിവരങ്ങളും ദൃശ്യമാകും. 
രണ്ടാം വിഭാഗത്തില്‍ നമ്മുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും മറ്റും നല്‍കുക. ഇത് നിര്‍ബന്ധമാണ്. ബാങ്കുകളുടെ IFSC Code അറിയില്ലെങ്കില്‍ Google ല്‍ സെര്‍ച്ച് ചെയ്താല്‍ ലഭ്യാമാകും.
മൂന്നാമത്തെ Verification എന്ന വിഭാഗത്തില്‍ Place മാത്രം പൂരിപ്പിച്ചാല്‍ മതി. അതിന് താഴെയുള്ള TRP Details എന്‍റര്‍ ചെയ്യേണ്ടതില്ല. 
 ടാബ് - 6
ആറാമത്തെ ടാബില്‍ 80G പ്രകാരം നമ്മള്‍ ക്ലെയിം ചെയ്തിട്ടുള്ള കിഴിവുകളുടെ വിവരങ്ങളാണ് നല്‍കേണ്ടത്. വ്യത്യസ്ത അളവുകളില്‍ ക്ലെയിം ചെയ്യാവുന്ന കിഴിവുകളും ഓരോ വിഭാഗത്തിലും തലക്കെട്ടുകള്‍ നോക്കി പൂരിപ്പിക്കുക. ഇത്തരം കിഴിവുകള്‍ ഒന്നുമില്ലെങ്കില്‍ പൂരിപ്പിക്കേണ്ടതില്ല. 
എല്ലാ ടാബുകളും പൂരിപ്പിച്ച് Submit ബട്ടണ്‍ അമര്‍ത്തുമ്പോള്‍ പൂരിപ്പിച്ചതില്‍ എന്തെങ്കിലും തകരാറുണ്ടെങ്കില്‍ എറര്‍ മെസേജ് പ്രത്യക്ഷപ്പെടും. ഇത്തരം തെറ്റുകള്‍ പരിഹരിച്ചതിന് ശേഷം വീണ്ടും സബ്മിറ്റ് ചെയ്യുക. സബ്മിഷന്‍ വിജയകരമായി പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ താഴെ കാണുന്ന വിന്‍ഡോ ലഭിക്കും.  ഇതില്‍ റിട്ടേണ്‍ വിജയകരമായി പൂര്‍ത്തീകരിച്ചു എന്ന മെസേജ് കാണാം. കൂടാതെ Acknowledgement നമ്പരും റിട്ടേണ്‍ സബ്മിറ്റ് ചെയ്തതിന്‍റെ തെളിവായ ITR-V  ഉം അടങ്ങുന്ന ഒരു കണ്‍ഫര്‍മേഷന്‍ മെയിലും വരും. ഈ വിന്‍ഡോയില്‍ നിന്നോ കണ്‍ഫര്‍മേഷന്‍ മെയിലില്‍ നിന്നോ ITR-V ഡൗണ്‍ലോഡ് ചെയ്യുക. ഇത് ഒരു പാസ് വേര്‍ഡ് പ്രൊട്ടക്ടഡ് പി.ഡി.എഫ് ഫയലാണ്. ഇതിന്‍ പാസ് വേര്‍ഡായി നമ്മുടെ പാന്‍നമ്പരും ജനനതീയതിയും ചേര്‍ത്ത് നല്‍കുക. ഉദാഹരണമായി പാന്‍നമ്പര്‍ ABCDE1234X എന്നും ജനന തീയതി 01/01/1980 ഉം ആണെങ്കില്‍ പാസ് വേര്‍ഡ് abcde1234x01011980 എന്ന് നല്‍കുക. 
ഈ ITR-V  പ്രിന്‍റൗട്ട് എടുത്ത് ഒപ്പിട്ട് 120 ദിവസത്തിനുള്ളില്‍ ലഭിക്കത്തക്ക വിധത്തില്‍ സ്പീഡ് പോസ്റ്റ് അല്ലെങ്കില്‍ സാധാരണ പോസ്റ്റില്‍ (കൊറിയര്‍ സ്വീകരിക്കില്ല) താഴെ കാണുന്ന അഡ്രസില്‍ അയച്ചാല്‍ മതി.
Income Tax Department -  CPS
Post Bag No:1
Electronic City Post Office 
Bengaluru 560100
Kanrnataka.
ടാക്സ് ക്രഡിറ്റ് എങ്ങനെ പരിശോധിക്കാം ?
വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ലോഗിന്‍ ചെയ്തു കഴിഞ്ഞാല്‍ ഇടതുവശത്ത് കാണുന്ന Quick Link എന്ന സെക്ഷനില്‍ കാണുന്ന View Form 26AS (Tax Credit) എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക .അപ്പോള്‍ ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ TDS കാര്യങ്ങളുടെ ചുമതലയുള്ള TRACE എന്ന വെബ്സൈറ്റിലേക്ക് റീ-ഡൈറക്ട് ചെയ്യും. ഇതിന് വേണ്ടി Confirm ബട്ടണ്‍ അമര്‍ത്തുക.അപ്പോള്‍ നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ കാണിച്ചുകൊണ്ടുള്ള താഴെ കാണുന്ന വിന്‍ഡോ പ്രത്യക്ഷമാകും. ഇതിന്‍റെ മുകള്‍ ഭാഗത്ത് Assessment Year എന്നതിന് നേരെ 2013-14 എന്നും View As എന്നതിന് നേരെ HTML എന്നും സെലക്ട് ചെയ്ത് View/Download എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. എന്നിട്ട് ഈ വിന്‍ഡോ താഴേക്ക് സ്ക്രോള്‍ ചെയ്ത് നോക്കിയാല്‍ നിങ്ങള്‍ അടച്ച നികുതിയുടെ വിവരങ്ങള്‍ കാണാം. ഇതില്‍ ഡിഡക്ടറുടെ പേര്, ടാന്‍ നമ്പര്‍, നമ്മുടെ പേരില്‍ ക്രെഡിറ്റ് ചെയ്തിട്ടുള്ല നികുതി എന്നിവ കാണാം.








SPARK INFORMATION CLICK HERE








Image converter
ഒര ോഫോളഡറിനളിെല മഴവന ഇോമജകളം ഒരമിച് format മോറകോയോ resize െചയകോയോ
െചയനതിനോയി converseen എന ോസോഫ്െവയര ഉപോയോഗികോം. Digital camera ഉപോയോഗിച്
എടതിടള ോഫോോടോകള ഇത് ഉപോയോഗിച് െചറതോകോവനതോണ്. മലപറം ഐടി@സള മോസര
െടയറോയ ഹൈസനോര സോറോണ് ഈ ോസോഫ്െവയറിെനകറിച് വിവരം നലകിയത്. ഇത് ഇനസോള
െചയനതിനോയി തോെഴ കോണന കമോനകള ഓോരോനോയി െടരമിനലില ൈടപ് െചയ് Enter െചയക.
sudo add-apt-repository ppa:faster3ck/converseen
sudo apt-get update
sudo apt-get install converseen
ഇനസോലഷന് ോശഷം Application-Graphics-Converseen തറകക.
Add images കിക് െചയ് image folder െസലക് െചയക. Ctrl,A എനീ keys ഉപോയോഗിച് എലോ
images ഉം ഒരമിച് െസലക് െചയോവനതോണ്. ോശഷം open കിക് െചയക. check all കിക് െചയ
ോശഷം convert to എനതില നിനം file format െസലക് െചയക.
Resize െചയനതിനോയി ഇടത ഭോഗതള dimensions എനതില % മോറി px ആകി width, height ഇവ
കമീകരികക.(size 100 kb യില തോെഴ കമീകരികനതിനോയി width, height ഇവ 800,600
ആകിയോല മതി.) Save in എനതില folder െസലക് െചയക. ോശഷം convert എനതില കിക്
െചയക.െസലക് െചയിടള ോഫോളഡറിോലക് ഇോമജകള convert ആയിടണോകം.
Ashraf A.P.
മലപറം ജിലയിെല വളോോഞരി സവോദശി.ഇടകി ഐടി@സള ോപോജകിന കീഴില
മോസരെടയറോയി ോജോലി െചയന.

LINUX HELP


Scan ചെയ്യേണ്ട വിധം

ഉബുണ്ടുവില്‍ Applications-Graphics-Simple Scan എന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് സ്കാന്‍ ചെയ്തു നോക്കിയിട്ടുണ്ടോ? Simple Scanന്റെ Menu വില്‍ Document-Scanല്‍ Photo എന്നതു മാറ്റി Text ആക്കി സ്കാന്‍ ചെയ്താല്‍ ടെക്സ്റ്റ് മാത്രമേ സ്കാന്‍ ചെയ്യപ്പെടൂ. Preferences ല്‍ text Resolution dpi 300 pixels മതിയാകും. സ്കാനറില്‍ ഒരു പേജ് വെച്ച് Scan ബട്ടണ്‍ അമര്‍ത്തുക. തുടര്‍ന്നുള്ള പേജുകള്‍ക്കും ഇതേ ക്രമം ആവര്‍ത്തിക്കുക. Save ചെയ്യുമ്പോള്‍ എല്ലാ പേജുകളും കൂടി ഒരു പി.ഡി.എഫ് ഫയലായാകും ഔട്ട് പുട്ട് ലഭിക്കുക. ആറ് പേജുണ്ടെങ്കില്‍ പോലും പരമാവധി 150kb യേ ഫയല്‍ സൈസ് ഉണ്ടാകൂ. വളരെ വേഗത്തില്‍ സ്കാനിങ്ങ് നടക്കും.സ്കാന്‍ ചെയ്യുമ്പോള്‍ അനാവശ്യമായി കാണപ്പെടുന്ന പേജിന്റെ മടക്കലുകള്‍ Text മോഡില്‍ കാണുകയില്ല. വെളുത്ത നിറത്തിലായിരിക്കും ബാക് ഗ്രൗണ്ട് കാണപ്പെടുക
LINUX HELP
wireless Lan in Wipro Laptop
വിപ്രോ ലാപ്​ടോപ്പിനൊപ്പം ലഭിച്ച CD യില്‍ നിന്നും wireless Lan Driver എന്ന ഫോള്‍ഡറിലുള്ള wipro-liteon-2.6.24-etchnhalf.1-686.deb ഫയല്‍ Desktop ലേക്ക് എടുക്കുക.
അതില്‍ right clickചെയ്ത് open with G debi package installer വഴി install ചെയ്യുക.
system restart ചെയ്യുക.
ലാപ്​ടോപ്പ് കീബോര്‍ഡിലെ Fnകീയും F10കീയും ഒരുമിച്ച് അമര്‍ത്തുക.
അപ്പോള്‍ വയര്‍ലെസ്സ് ഇന്‍ഡിക്കേററര്‍ തെളിയും.
Desktop–Administration–Networking എന്ന ക്രമത്തില്‍ എടുക്കുക.
Wireless Networking ക്ളിക്ക് ചെയ്ത് Properties എടുക്കുക.
Network name (ESSSID) എന്നതില്‍ നിന്നും UTStarcom എടുക്കുക.
Connection settings DHCP ആക്കുക(അല്ലെങ്കില്‍ static IP address നല്‍കുക)
ഇപ്പോഴും ശരിയായില്ലെങ്കില്‍മോഡത്തില്‍ WLANഎനേബിള്‍ ചെയ്യണം!
മോഡം ഓണ്‍ ചെയ്യുക.
192.168.1.1 എന്ന് ബ്രൗസറിന്റെ അഡ്രസ്സ് ബാറില്‍ ടൈപ്പ് ചെയ്യുക.
യൂസര്‍നേമും പാസ്സ്​വേഡും admin തന്നെ..!
പേജിന്റെ ഇടതുഭാഗത്ത് നിന്നും Wireless മെനു എടുക്കുക.
Enable wireless എന്ന ബോക്സ് ചെക്ക് ചെയ്യുക.
SAVE ചെയ്യുക.
To edit root password
സിസ്റ്റം ബൂട്ട് ചെയ്യുക. അപ്പോള്‍ വരുന്ന ബൂട്ട് മെനുവിലെ Single user ആരോ കീ ഉപയോഗിച്ച് സെലക്ട് ചെയ്യുക. തുടര്‍ന്ന് എഡിറ്റ് ചെയ്യാനായി കീ ബോഡിലെ e എന്ന ലറ്റര്‍ കീ അമര്‍ത്തുക. തുടര്‍ന്ന് കാണുന്ന വിന്റോയിലെ കെര്‍ണല്‍ എന്ന ലൈനില്‍ വെച്ചും e എന്ന കീ അമര്‍ത്തുക. അടുത്ത സ്റ്റെപ്പില്‍ കെര്‍ണല്‍ ലൈനിന്റെ ഒപ്പമുള്ള ro single എന്ന ഭാഗം മാറ്റി rw init=/bin/sh എന്ന് ടൈപ്പ് ചെയ്ത് ചേര്‍ത്ത് Enter Key അടിക്കുക. ബൂട്ട് ചെയ്യാനായി b എന്ന കീ പ്രസ് ചെയ്യുക. അവിടെ Passwd എന്ന് ടൈപ്പ് ചെയ്യുക. (ശ്രദ്ധിക്കുക Password അല്ല Passwd എന്നു തന്നെയാണ് ടൈപ്പ് ചെയ്യേണ്ടത്.). പുതിയ പാസ്​വേഡ് ടൈപ്പ് ചെയ്യുക. ഉറപ്പുവരുത്തുന്നതിനായി ഒരു വട്ടം കൂടി പുതിയ പാസ്​വേഡ് ടൈപ്പ് ചെയ്ത് കൊടുക്കേണ്ടി വരും. . അത് കഴിഞ്ഞാല്‍ reboot എന്ന് ടൈപ്പ് ചെയ്ത് Enter അടിക്കുക.. സിസ്റ്റ് റീബൂട്ട് ചെയ്ത് വരുന്നു നിങ്ങള്‍ക്ക് പുതിയ റൂട്ട് പാസ്​വേഡ് ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം..




ഒരു ചിത്രത്തിന്റെ നിറം എങ്ങിനെ ബ്ലാക്ക് ആന്റ് വൈറ്റാക്കി മാറ്റാം, എങ്ങിനെ ഒരു ഫയലിന്റെ വലിപ്പം കുറക്കാം തുടങ്ങിയ ആവലാതികളില്‍ നിന്നുമാണ് ഈ പോസ്റ്റിന്റെ ഉദ്ഭവം. ഒരു ഫോള്‍ഡറിലുള്ള കുറേയധികം ഫോട്ടോകള്‍ എങ്ങിനെ ബ്ലാക്ക് ആന്റ് വൈറ്റാക്കി മാറ്റാം എന്നറിയാന്‍ നമ്മുടെ ഹസൈനാര്‍ സാറിനെ വിളിച്ചപ്പോള്‍ അദ്ദേഹം അതിനൊരു മാര്‍ഗം പറഞ്ഞു തന്നു. സ്വതന്ത്രസോഫ്റ്റ്‌വെയറിന്റെ ലാളിത്യം നമ്മളിലേക്കെത്തിക്കാന്‍ മുന്നില്‍ നിന്നവരിലൊരാളായ അദ്ദേഹത്തെ അധ്യാപകര്‍ക്ക് പ്രത്യേകിച്ചൊരു പരിചയപ്പെടുത്തേണ്ട ആവശ്യമില്ല

. ഇത്തവണയും ഒറ്റക്കമാന്റ് വിപ്ലവത്തിലൂടെ നമുക്ക് സഹായത്തിനെത്തിയിരിക്കുകയാണ് ഹസൈനാര്‍ സാര്‍. ഒരു ഫോള്‍ഡറിലെ ഫോട്ടോകളെ ഒറ്റയടിക്ക് ബ്ലാക്ക് ആന്റ് വൈറ്റാക്കാം. അതിനോടൊപ്പം അതേ ഫോള്‍ഡറിലുള്ള ഫയലുകളുടെ വലിപ്പം കുറക്കാനും ക്രോപ് ചെയ്യാനുള്ള മാര്‍ഗവും നല്‍കിയിട്ടുണ്ട്. വായിച്ചു നോക്കി അഭിപ്രായം പറയുമല്ലോ.(ജിമ്പിലെ Filters എന്ന മെനുവിലെ Batch Processor എന്ന ടൂള്‍ ഉപയോഗിച്ചും ഇത് ചെയ്യാം)

കളര്‍ ചിത്രങ്ങളെ ബ്ലാക്ക് ആന്റ് വൈറ്റ് ആക്കി മാറ്റാം.


1. ചിത്രങ്ങളുള്ള ഒറിജിനല്‍ ഫോള്‍ഡറിന്റെ കോപ്പി എടുത്ത് അതില്‍ Right Click ചെയ്ത് open in Terminal വഴി ടെര്‍മിനല്‍ തുറക്കുക.

mogrify -type Grayscale *.*

എന്ന കമാന്റ് കോപ്പി പേസ്റ്റ് ചെയ്ത് എന്റര്‍ ചെയ്യുക. ഇനി ചിത്രങ്ങള്‍ ബ്ലാക്ക് ആന്റ് വൈറ്റ് ആകുന്നത് ഫോള്‍ഡര്‍ തുറന്ന് നേരിട്ടു കണ്ട് ആസ്വദിക്കാം.

ഇതിന്റെയൊപ്പം തന്നെ ഫയല്‍ resize ചെയ്യണമെന്നുണ്ടെങ്കില്‍ താഴെയുള്ള കമാന്റ് ഉപയോഗിക്കാം.

mogrify -type Grayscale -resize 90x95 *.*

90X95 എന്നത് pixel ആണ്. ഈ അളവിന് പകരം നമുക്ക് ഏത് സൈസിലാണോ ചിത്രം വേണ്ടത് അതിന് അനുയോജ്യമായ സൈസ് നല്‍കുക. എന്നാല്‍ ഓരോ ഫോട്ടോയും മാന്വലായി ക്രോപ്പ് ചെയ്ത ശേഷം റീസൈസ് ചെയ്യുന്നതാണ് കൂടുതല്‍ സുരക്ഷിതം. (ക്രോപ് ചെയ്യേണ്ട രീതി താഴെ പറഞ്ഞിട്ടുണ്ട്.) ഇത് നാം ഉദ്ദേശിച്ച രീതിയിലുള്ള അളവാണോയെന്നറിയാന്‍ പ്രിന്റെടുത്തു തന്നെ നോക്കണം. മുകളില്‍ നല്‍കിയിരിക്കുന്ന അളവുകള്‍ ഒരു ഉദാഹരണം മാത്രമാണ്.

NB: imagemagick എന്ന സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെയാണ് ഈ കണ്‍വെര്‍ഷന്‍ നടന്നത്. ഇത് നമ്മുടെ സിസ്റ്റത്തിലുണ്ടോ എന്നറിയാന്‍ System-Administration-Synaptic Package Manager ലെ Quick Search ല്‍ imagemagick എന്നു നല്‍കി സെര്‍ച്ചു ചെയ്തു നോക്കുക. റിസല്‍ട്ടില്‍ ഈ പേരിനൊപ്പം പച്ച ചതുരം കാണുന്നുണ്ടെങ്കില്‍ ഈ സോഫ്റ്റ്‌വെയര്‍ നമ്മുടെ സിസ്റ്റത്തിലുണ്ട്. വെളുത്ത ചതുരമാണെങ്കില്‍ അതില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് mark for installation നല്‍കി apply ചെയ്താല്‍ installation നടക്കും. തുടര്‍ന്ന് മുകളിലെ വിദ്യ പരീക്ഷിച്ചു നോക്കാം.
Imagemagick നെ കുറിച്ച് കൂടുതലറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഫോട്ടോ ക്രോപ്പ് ചെയ്യുന്ന വിധം

ജിമ്പ് വഴി ക്രോപ്പിങ്ങ് ചെയ്യാന്‍ എല്ലാവര്‍ക്കും അറിയാം. അതിനായിതാ മറ്റൊരു സോഫ്റ്റ്​വെയറിനെക്കൂടി പരിചയപ്പെടുത്താം.
1. ഫോള്‍ഡറിലെ കുറച്ചു ചിത്രങ്ങള്‍ ഡ്രാഗ് ചെയ്ത് സെലക്ട് ചെയ്ത ശേഷം റൈറ്റ് ക്ലിക്ക് ചെയ്ത് gThumb Image Viewer തുറക്കുക.
2. വലതു വശത്തെ ചതുരത്തില്‍ കാണുന്ന ചിത്രങ്ങളിലൊന്നില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് തുറക്കുക. മുകളിലെ മെനുവില്‍ നിന്നും image-crop എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്യുക.
3. വലതു വശത്തു തുറക്കപ്പെടുന്ന മാര്‍ജിനില്‍ Aspect Ratio എന്നത് custom ആക്കിക്കൊടുക്കുകയും അതിനു താഴെയുള്ള രണ്ട് ബോക്സുകളിലും നമുക്കാവശ്യമായ വീതിയും ഉയരവും നല്‍കുക
4. തുടര്‍ന്ന് യഥാക്രമം crop, Done, Save തുടങ്ങിയ ബട്ടണുകളില്‍ ക്ലിക്ക് ചെയ്യുക. Qulaity 100 തന്നെ ആയിക്കോട്ടെ.
5. സെലക്ട് ചെയ്ത് ഓപ്പണ്‍ ചെയ്ത അടുത്ത ചിത്രം കാണാന്‍ Save ബട്ടണ് അടുത്തുള്ള Right Arrow Icon (വലത്തേക്കുള്ള ആരോ ചിഹ്നം) ഉപയോഗിക്കാം. ഇതു പോലെ ക്രോപ്പ് ചെയ്യാം.
6. നാം ഉദ്ദേശിച്ച രീതിയലേക്കാണോ ചിത്രങ്ങള്‍ ക്രോപ് ചെയ്തിരിക്കുന്നതെന്നറിയാന്‍ പ്രിന്റെടുത്ത ശേഷം സ്കെയില്‍ കൊണ്ട് അളന്ന് ബോധ്യപ്പെടുക.

NB: കായികമേളയുടെ പോര്‍ട്ടലിലേക്ക് വേണ്ടി ഒരു ഫോള്‍ഡറിനുള്ളിലെ മുഴുവന്‍ ഇമേജുകളും ഒരുമിച്ച് format മാറ്റുകയോ resize ചെയ്യുകയോ ചെയ്യുന്നതിനാ




പൂര്‍ണയിലൂടെ 9,10 ക്ലാസുകളുടെ പ്രമോഷനും ഒരു ക്ലാസില്‍ നിന്ന് മറ്റൊന്നിലേക്കുള്ള ട്രാന്‍സ്ഫറും

>> Monday, May 21, 2012

ഈ വര്‍ഷത്തേക്കുള്ള ക്ലാസ് പ്രമോഷന്‍ സമ്പൂര്‍ണ വഴിയായിരിക്കണമെന്നു കാണിച്ചു കൊണ്ടുള്ള ഡിപി.ഐ സര്‍ക്കുലര്‍ കണ്ടിരിക്കുമല്ലോ. അതു പ്രകാരം കഴിഞ്ഞ വര്‍ഷം ഡിവിഷനുകള്‍ ക്രിയേറ്റു ചെയ്ത് 8,9,10 ക്ലാസുകളിലെ കുട്ടികളുടെ വിവരങ്ങള്‍ സമ്പൂര്‍ണയില്‍ ഉള്‍പ്പെടുത്തിയിരുന്നു. സമ്പൂര്‍ണ പോര്‍ട്ടല്‍ യൂസര്‍ നെയിമും പാസ്‌വേഡും ഉപയോഗിച്ച് തുറന്ന ശേഷം ഡാഷ് ബോര്‍ഡിലെ Class and Divisions മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന പേജിലെ 8, 9, 10 ക്ലാസുകളില്‍ ക്ലിക്ക് ചെയ്താല്‍ അതിലെ ഡിവിഷനുകളും Division ല്‍ ക്ലിക്ക് ചെയ്താല്‍ അതിലെ കുട്ടികളേയും കാണാന്‍ കഴിയും. ചുവടെയുള്ള ചിത്രം നോക്കൂ. എട്ടാം ക്ലാസിലെ ഡിവിഷനുകള്‍ A 2011-2012, B 2011-2012 എന്ന ക്രമത്തിലാണ് കാണാന്‍ കഴിയുക. അതു കഴിഞ്ഞ അധ്യയന വര്‍ഷത്തെ ഡിവിഷനുകളാണ്. അപ്പോള്‍ നാം ആദ്യം എന്തായിരിക്കും ചെയ്യേണ്ടി വരിക? 2012-2013 അധ്യയന വര്‍ഷത്തേക്ക് പുതിയ ഡിവിഷനുകള്‍ ക്രിയേറ്റ് ചെയ്യണം. എന്നാലേ 2011-2012 ലെ കുട്ടികളെ പുതിയ അധ്യയന വര്‍ഷത്തേക്ക് പ്രമോട്ട്/ട്രാന്‍സ്ഫര്‍ ചെയ്യാനാകൂ. അതെങ്ങനെ ചെയ്യാം?

കഴിഞ്ഞ വര്‍ഷത്തെ അത്രയും എണ്ണം ഡിവിഷനുകളേ ഈ വര്‍ഷവും ഉള്ളൂവെങ്കില്‍ ഈ പേജിന്റെ വലതു ഭാഗത്ത് import Divisions (മുകളില്‍ ചുവന്ന വളയത്തിനുള്ളില്‍ നല്‍കിയിരിക്കുന്നു) ല്‍ ക്ലിക്ക് ചെയ്ത് കഴിഞ്ഞ വര്‍ഷത്തെ അത്രയും എണ്ണം ഡിവിഷനുകള്‍ പുതിയ വര്‍ഷത്തേക്ക് സൃഷ്ടിക്കാം. ചുവടെയുള്ള ചിത്രം നോക്കുക.
Select Start date: 2012 ജൂണ്‍ 1 ഉം Select End Date : 2013 മാര്‍ച്ച് 31 ഉം ആയിരിക്കും. കഴിഞ്ഞ വര്‍ഷത്തേതിലും ഡിവിഷനുകള്‍ കുറവാണെങ്കില്‍ ഉള്ള ഡിവിഷനുകള്‍ മാത്രം ടിക് ചെയ്താല്‍ മതി. എട്ടാം ക്ലാസിന് ചെയ്തതു പോലെ 9, 10 ക്ലാസുകളിലും 2012-2013 വര്‍ഷത്തേക്ക് പുതിയ ഡിവിഷനുകള്‍ സൃഷ്ടിക്കണം.

NB:- നിര്‍മ്മിച്ച ഡിവിഷനുകളുടെ എണ്ണം കൂടിപ്പോയെങ്കില്‍ അത് ഡിലീറ്റ് ചെയ്യാനും എഡിറ്റ് ചെയ്യാനും സാധിക്കും. ഒന്നാമത്തെ ചിത്രത്തില്‍ ഡിവിഷനുകള്‍ക്ക് നേരെ Edit, Delete ബട്ടണുകള്‍ നല്‍കിയിരിക്കുന്നത് കാണാം.

കഴിഞ്ഞ വര്‍ഷം ഉള്ളതിലും ഡിവിഷനുകളുടെ എണ്ണം കൂടുതലാണെങ്കില്‍ import Divisions ന് ഇടതു വശത്തുള്ള New Divisions ക്ലിക്ക് ചെയ്ത് പുതിയ ഡിവിഷന്‍ നിര്‍മ്മിക്കാവുന്നതേയുള്ളു.
ഇനി Class and Divisions മെനുവിലെ Class എടുത്തു നോക്കുക. 8,9,10 ക്ലാസുകളില്‍ ഡിവിഷനുകള്‍ പുതിയ അധ്യയന വര്‍ഷത്തിന്റെ സഫിക്സോടെ ( ഉദാ : A 2012-2013, B 2012-2013..) വന്നിട്ടുണ്ടോയെന്ന് പരിശോധിക്കണം.

പ്രമോഷന്‍ / ട്രാന്‍സ്ഫര്‍
പുതിയ അധ്യയന വര്‍ഷത്തേക്ക് ഡിവിഷനുകള്‍ സൃഷ്ടിക്കപ്പെട്ടാല്‍ ഇനി കുട്ടികളെ പ്രമോട്ട്/ട്രാന്‍സ്ഫര്‍ ചെയ്യാം. ജയിച്ച (EHS) കുട്ടികള്‍ക്ക് പുതിയ ക്ലാസിലേക്ക് അയക്കുന്നതിനെ പ്രമോഷന്‍ എന്നും NHS ആയ കുട്ടികളെ ഒരു ക്ലാസിലേക്ക് അയക്കുന്നതിനെ ട്രാന്‍സ്ഫര്‍ എന്നും പറയുന്നു. NHS ആയ കുട്ടിയാണെങ്കില്‍ക്കൂടി കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ നിന്നും 2012-2013 അധ്യയന വര്‍ഷത്തിലുള്ള ഒരു ഡിവിഷനിലേക്ക് അവനെ ട്രാന്‍സ്ഫര്‍ ചെയ്യണമെന്നത് മറക്കരുത്.

എന്നാലിനി കഴിഞ്ഞ അധ്യയന വര്‍ഷത്തെ കുട്ടികളെ പുതിയ അധ്യയന വര്‍ഷത്തിലേക്ക് പ്രമോഷന്‍/ട്രാന്‍സ്ഫര്‍ നടത്താം? അതിനായി Class And Divisions ലെ Classes എടുക്കുക. പേജിന്റെ വലതു വശത്തുള്ള Student Transfers (ചുവന്ന വളയത്തിനുള്ളില്‍ കാണിച്ചിരിക്കുന്നു) ല്‍ ക്ലിക്ക് ചെയ്യുക. ഈ സമയം ചുവടെ നല്‍കിയിരിക്കുന്നതു പോലെ ഒരു ജാലകം പ്രത്യക്ഷപ്പെടും.
ഇവിടെ Reason എന്നതില്‍ EHS, NHS, Class Transfer എന്ന മൂന്ന് ഓപ്ഷനുകള്‍ കാണാം. EHS പ്രമോഷന് അര്‍ഹതയുള്ള കുട്ടികളും NHS പ്രമോഷന് അര്‍ഹത നേടാത്ത കുട്ടികളും ആണ്. ഒരു കുട്ടിയെ ഒരു ഡിവിഷനില്‍ നിന്ന് മറ്റൊരു ക്ലാസിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യേണ്ടി വരുമ്പോള്‍ Class Transfer എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കാം.

Select a Class ല്‍ നിന്നും 8 -ം ക്ലാസ് തിരഞ്ഞെടുക്കുക. Select a Division ല്‍ നിന്നും A 2011-2012 തിരഞ്ഞെടുക്കുക. ആ ക്ലാസിലെ മുഴുവന്‍ കുട്ടികളേയും താഴെ ലിസ്റ്റ് ചെയ്യും.
ചിത്രത്തില്‍ ഓരോ കുട്ടിയുടേയും പേരിന്റെ നേര്‍ക്ക് ടിക് മാര്‍ക് ചെയ്യാന്‍ സൗകര്യമുള്ളത് ശ്രദ്ധിക്കുക. ടിക് മാര്‍ക്ക് ചെയ്തിരിക്കുന്ന കുട്ടികളെ മാത്രമേ പ്രമോഷന്‍/ട്രാന്‍സ്ഫറിനു പരിഗണിക്കൂ. ചുവടെ Select Destination Class : 9 ഉം Select Destination Division : A 2012-2013 എന്നും നല്‍കിയിരിക്കുന്നത് കാണുക. ഇതിനര്‍ത്ഥം മുകളിലെ 8 A 2011-2012 ലെ കുട്ടികളെ 9 A 2012-2013 ലെ ക്ലാസിലേക്ക് പ്രമോഷന്‍/ട്രാന്‍സ്ഫര്‍ ചെയ്യുകയാണെന്നാണ്. Submit അമര്‍ത്തിയാല്‍ ട്രാന്‍സ്ഫര്‍ ഫലപ്രദമായി നടത്താനാകും. NHS ആയ കുട്ടികളെ ഇതു പോലെ തന്നെ അതേ ക്ലാസിലെ തന്നെ ഏതു ഡിവിഷനിലേക്കും ട്രാന്‍സ്ഫര്‍ ചെയ്യാം. ഇതു പോലെ തന്നെ 9- ം ക്ലാസിലെ കുട്ടികളെ 10-ം ക്ലാസിലേക്ക് പ്രമോട്ട് ചെയ്യാം.

എട്ടാം ക്ലാസിലെ കുട്ടികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്താന്‍

ഈ അധ്യയന വര്‍ഷം എട്ടാം ക്ലാസിലെത്തുന്ന കുട്ടികളുടെ വിവരങ്ങള്‍ സമ്പൂര്‍ണയില്‍ എന്റര്‍ ചെയ്തിട്ടുണ്ടാകണമെന്നില്ലല്ലോ. എട്ടാം ക്ലാസിലെ ഡിവിഷനുകള്‍ മേല്‍ വിവരിച്ച പ്രകാരം 2012-2013 അധ്യയന വര്‍ഷത്തേക്ക് സൃഷ്ടിച്ചിട്ടുണ്ടെങ്കില്‍ എട്ടാം ക്ലാസിലേക്ക് കുട്ടികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്താം. അതിന് Dashboard-Admission-School Admission ല്‍ പ്രവേശിക്കുക. ആ പേജില്‍ ആവശ്യപ്പെട്ടിരിക്കുന്ന വിവരങ്ങള്‍ നല്‍കി Admit Student എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഓരോ കുട്ടിയെയായി ഉള്‍പ്പെടുത്താം.